കൊളച്ചേരി: ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി നേതൃയോഗം നടത്തി

Kannadiparamba online news

ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വയോഗം ഈശാനമംഗലം പാർട്ടി ഓഫീസിൽ വെച്ച് നടന്നു. യോഗം ബി.ജെ.പി. ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളെപ്പറ്റിയും “വികസിത പഞ്ചായത്ത്” എന്ന വിഷയത്തെക്കുറിച്ചും അരുൺ തോമസ് വിശദമായി സംസാരിച്ചു.

ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ്, ഒ.ബി.സി. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എ. സഹജൻ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി.കെ. ചന്ദ്രഭാനു എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.വി. ദേവരാജൻ സ്വാഗതം ചെയ്തു. പ്രതീപൻ ടി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!