ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എസ്‌.ഡി.പി.ഐ

Kannadiparamba online news

കണ്ണൂർ : കോർപ്പറേഷനിൽ ആദ്യ ഘട്ടത്തിൽ എട്ട് ഡിവിഷനുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പിൽ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പാർട്ടി പ്രചരണ രംഗത്തേക്ക് ഇറങ്ങിയത് വിജയ സാധ്യത മുൻകൂട്ടി കണ്ടാണു. ജില്ല, മണ്ഡലം നേതാക്കളെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചതിലൂടെ കോർപ്പറേഷനിൽ നിർണ്ണായക ശക്തിയാകാനും, അഴിമതി‌ രഹിത കണ്ണൂരിന്റെ സമഗ്ര വികസനത്തിനായി കണ്ണട ചിഹ്നത്തിൽ പരമാവധി ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാനുമാണു എസ്‌.ഡി.പി.ഐ തീരുമാനം. പ്രഖ്യാപിച്ച ഡിവിഷനുകളും സ്ഥാനാർത്ഥികളും..

ആയിക്കര – ഇഖ്ബാൽ പൂക്കുണ്ടിൽ

അറക്കൽ – കെ. സമീറ

നീർച്ചാൽ – ഫാത്തിമ ആസാദ്

കുറുവ – നർഷാദ്. ബി

കടലായി – മുബഷീർ തൈകണ്ടി

ഏഴര – റഫ്നാസ്. കെ. കെ

കസാനകോട്ട – ഹാഷിം. കെ

താണ – നിയാസ്. കെ

കണ്ണൂർ ജില്ലാ ഓഫീസിൽ നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ചെയർമാൻ ശംസുദ്ധീൻ മൗലവി, കൺവീനർ ഇഖ്ബാൽ‌ പൂക്കുണ്ടിൽ, ജോയിൻ കൺവീനർ ഫാറൂഖ് സി. എച്ച്, ജില്ലാ സിക്രട്ടറി ശംസീർ, ജില്ല കമ്മിറ്റി അംഗം എ. ഫൈസൽ, മണ്ഡലം സിക്രട്ടറി ആഷിഫ്, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ് സമീറ. കെ, സിറ്റി കമ്മിറ്റി പ്രസിഡന്റ് ജാസിർ തുടങ്ങിയവർ പങ്കെടുത്തു…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!