തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയും കാട്ടാമ്പള്ളി സ്വദേശിയുമായ പതിനെട്ടുകാരനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി.
കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ടുപോയി, അക്രമികളിൽ ഒരാളുടെ വീടിനകത്ത് മുറിയിൽ പൂട്ടിയിട്ടാണ് മർദനമുണ്ടായത്. മൊബൈൽ ഫോൺ റീചാർജ് കേബിൾ, ബെൽറ്റ് എന്നിവ കൊണ്ടാണ് അടിച്ചതെന്ന് പരാതിയിൽ പറയുന്നു.
സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ വിദ്യാർത്ഥികളായ തളിപ്പറമ്പിലെ ബാസിൽ, ഫാഷീസ് എന്നിവർ ചേർന്ന് മർദിച്ചതായാണ് കേസ്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം നടന്നത്.
അടിയുടെ വേദനയിൽ പുളഞ്ഞ വിദ്യാർത്ഥി നിലവിളിച്ചിട്ടും പ്രതികൾ വഴങ്ങിയില്ല. വൈകുന്നേരം മുന്നോടെയാണ് ഇയാളെ തുറന്നുവിട്ടത്. ഭയന്നുപോയ വിദ്യാർത്ഥി വീട്ടിൽ വിവരം പറയാതെ കിടന്നുറങ്ങുകയായിരുന്നു. പിന്നീട് ശരീരത്തിലെ പാട് കണ്ട രക്ഷിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്.
രക്ഷിതാക്കൾ ഉടൻ തന്നെ വിദ്യാർത്ഥിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

