ചേലേരി ∙ ഖത്തർ ഫൗണ്ടേഷന്റെ ഖത്തർ ഡിബേറ്റ്സ് ഒമാനിലെ കൾച്ചറൽ ആൻഡ് സ്പോർട്സ് മിനിസ്ട്രിയുമായി കൈകോർത്ത് മസ്കത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ, ഇന്തോനേഷ്യയിലെ Universitas Muhammediya Yogayarta ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ദാറുൽഹുദാ ടീം അംഗം മുഹമ്മദ് വി.പി.യെ എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
എം.എസ്.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി സ്നേഹോപഹാരം കൈമാറി. എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാദി ദാലിൽ, ട്രഷറർ സാലിം പി.ടി.പി., റൈഹാൻ O.C., അമീൻ R.M. എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

