ഓട്ടത്തിനിടെ വാഹനത്തിൽ നിന്ന് ഓയിൽ ചോർച്ച; പിന്നാലെ എത്തിയ ഇരുചക്ര വാഹനങ്ങൾ തെന്നിവീണു

Kannadiparamba online news
Screenshot

ഇരിക്കൂർ ∙ ഓട്ടത്തിനിടെ വാഹനത്തിൽ നിന്ന് ഓയിൽ ചോർന്നതിനെ തുടർന്ന് പിന്നാലെ എത്തിയ ആറോളം ഇരുചക്ര വാഹനങ്ങൾ തെന്നിവീണു. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്.

ഇരിക്കൂർ-കല്യാട് റോഡിലെ സിദ്ദീഖ് നഗറിനടുത്ത്, കുന്നിറക്കത്തിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളം ഓയിൽ ചോർന്ന നിലയിലായിരുന്നു റോഡ്. നിസ്സാര പരിക്കേറ്റ എല്ലാവരും ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡ് ശുചീകരിച്ചു. ശുചീകരണപ്രവർത്തനങ്ങളുടെ സമയത്ത് ഗതാഗതം ഏകദേശം ഒരു മണിക്കൂർ ഭാഗികമായി തടസ്സപ്പെട്ടു.

അസി. സ്റ്റേഷൻ ഓഫിസർ സുരേന്ദ്ര ബാബുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എൻ.പി. ഷമിത്ത്, പി. നവേദ്, എ. ആദർശ്, ഹേമന്ത്, ഹോം ഗാർഡ് അനൂപ് എന്നിവർ ചേർന്നാണ് ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!