കണ്ണാടിപ്പറമ്പ്:പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് മേളയിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പും എൽ.പി.ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വിജയകിരീടം ചൂടി. സമാപന ചടങ്ങിൽ ബഹു: എം.എൽ.എ.കെ.വി. സുമേഷിൽ നിന്നും സമ്മാനങ്ങൾ സ്വീകരിച്ചു. എ. ഇ. ഒ. ജാൻസി ജോൺ അനുമോദിച്ചു. ഈ വർഷം ശാസ്ത്ര മേളയിൽ എൽ.പി.വിഭാഗം സയൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതും ഗണിതശാസ്ത്രത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടിയതും അഭിമാനാർഹമായിരുന്നു. കഴിഞ്ഞ വർഷം പരീക്ഷ എഴുതിയ 15 പേർക്ക് എൽ.എസ്.എസ് വിജയം കരസ്ഥമാക്കാനും സബ്ബ്ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുവാനും സ്കൂളിനു സാധിച്ചിരുന്നു. പാഠ്യ പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന വിജയങ്ങൾ കുട്ടികളുടെ നിരന്തര പ്രയത്നങ്ങളുടെ ഫലമാണ്. പ്രോത്സാഹനം നൽകി വരുന്ന രക്ഷിതാക്കൾക്കും ചിട്ടയായ പരിശീലനം നൽകുന്ന അധ്യാപകർക്കും കൂടുതൽ പ്രേരണയാവുകയാണ് ഓരോ വിജയവും.അഭിമാനാർഹമായ നേട്ടം കൈവരിച്ച കുട്ടികളേയും സ്കൂളിനെയും മാനേജരും അധ്യാപക രക്ഷാകർത്തൃ സമിതിയും നാട്ടുകാരും അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

