പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലാം തവണയും GHSS കണ്ണാടിപ്പറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് നേടി ഹൈസ്കൂൾ വിഭാഗത്തിലെ ജനറൽ, സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ മിന്നും വിജയം നേടി.
വിജയത്തിന് പിന്നിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഏകോപിതമായ പരിശ്രമമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഈ നേട്ടത്തിൽ പങ്കുവഹിച്ച കുട്ടികളെയും അധ്യാപകരെയും പിടിഎ അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

