സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങൾ ജവാഹർ സ്റ്റേഡിയത്തിൽ

Kannadiparamba online news
Screenshot

📍 കണ്ണൂർ:

സൂപ്പർ ലീഗ് കേരളയിലെ കണ്ണൂർ വാരിയേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങൾ നവംബർ 7 മുതൽ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടക്കും.

ആദ്യ മത്സരത്തിൽ തൃശ്ശൂർ മാജിക്ക് എഫ്സിയാണ് കണ്ണൂർ വാരിയേഴ്സിന്റെ എതിരാളി.

അഞ്ച് ഹോം മത്സരങ്ങളാണ് കണ്ണൂരിൽ നടക്കുന്നതെന്ന് കണ്ണൂർ വാരിയേഴ്സ് എഫ്സി ഡയറക്ടർ സി.എ. മുഹമ്മദ് സാലി, സ്പോർട്ടിങ് ഡയറക്ടർ ജുവൽ ജോസ്, സംഘാടക സമിതി ജനറൽ കൺവീനർ എം.കെ. നാസർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മത്സരങ്ങളുടെ ഷെഡ്യൂൾ ചുവടെ:

📅 നവംബർ 10: തിരുവനന്തപുരം കൊമ്പൻസ് എഫ്സി

📅 നവംബർ 19: മലപ്പുറം എഫ്സി

📅 നവംബർ 23: ഫോഴ്സ കൊച്ചി എഫ്സി

📅 നവംബർ 28: കാലിക്കറ്റ് എഫ്സി

⏰ എല്ലാ മത്സരങ്ങളും രാത്രി 7.30-നാണ് ആരംഭിക്കുക.

നിലവിൽ നാല് മത്സരങ്ങൾ കളിച്ച കണ്ണൂർ വാരിയേഴ്സ്, രണ്ട് ജയവും രണ്ട് സമനിലയുമായി തോൽവി അറിയാതെ എട്ട് പോയിന്റ് നേടി സൂപ്പർ ലീഗിൽ മുന്നേറുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!