തളിപ്പറമ്പ് : എക്സൈസ് സംഘം പിടികൂടിയകേസിൽ
കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന വാറൻ്റ് പ്രതികൾ പിടിയിൽ. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന
വടകര എൻഡിപിഎസ് കോടതിയിലെ വാറൻ്റ് പ്രതികളായ പെരുമു എന്ന പെരുമാൾ തേവർ, രാമു എന്ന റോബർട്ട് എന്നിവരെയാണ് തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ. കെ. കെ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഗോവിന്ദൻ. എം , സിവിൽ എക്സൈസ് ഓഫീസർ സജിൻ.വി. വി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

