കണ്ണൂർ:സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ അതീവ ജാഗ്രതയോടെ ശ്രദ്ധ പതിപ്പിക്കുകയും അവസാനത്തെ വോട്ടറും പട്ടികയിൽ ഉണ്ടാകണ നിർബന്ധ ബുദ്ധിയോടെ ഇതിന് വേണ്ടിയുള്ള ബോധവത്കരണ പ്രക്രിയയിൽ മുസ്ലിം ലീഗ് പ്രവർത്തകർ പങ്കാളികളാകുകയും വേണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടി.
മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കാലത്തും രാജ്യവും സമുദായവും നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുവാൻ കരുത്ത് നൽകിയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. പൗരത്വനിയമം നടപ്പിലാക്കുന്നതിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ പാർട്ടി അനവസരത്തിലുള്ളഎസ്.ഐ.ആറിനെതിരെയും ശക്തമായ നിലപാടുകളെടുത്തിട്ടുണ്ട്. എങ്കിലും ഇലക്ഷൻ കമ്മീഷൻ്റെ സമയ ബന്ധിതമായ റിവിഷൻ പ്രക്രിയയിൽ പങ്കാളികളാകേണ്ടതുണ്ട്. അത് ഭാവി തലമുറയെ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉണർത്തി.
ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു.
എസ്. ഐ. ആർ സമയത്ത് പാർട്ടിതലത്തിൽ സ്വീകരിക്കേണ്ടുന്ന കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകി.
ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ. ലത്തീഫ് ,വി പി വമ്പൻ , കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി,ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി ,സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ. എംപി മുഹമ്മദലി , പി കെ സുബൈർ, ബി കെ അഹമ്മദ് പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ പി പി എ സലാം , ഇ.പി ഷംസുദ്ദീൻ,ഒമ്പാൻ ഹംസ, സി പി റഷീദ്, കൊടിപ്പൊയിൽ മുസ്തഫ, ടി.എൻ.എ ഖാദർ ഇഖ്ബാൽ കോയിപ്ര, പി.സി അഹമ്മദ് കുട്ടി, അസ്ലം കണ്ണപുരം, സക്കീർ മൗവ്വഞ്ചേരി, ബഷീർ ചെറിയാണ്ടി ചർച്ചയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

