വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ.എസ്.യു കരിങ്കൊടി പ്രതിഷേധം

Kannadiparamba online news
Screenshot

കണ്ണൂർ: പി.എം.ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഒളിച്ച് കളിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

മന്ത്രിയെ തടയാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി ഉൾപ്പെടെ ജില്ലയിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷയെയും മറികടന്നായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ലാ സെക്രട്ടറി മുബാസ് സി.എച്ച്., യാസീൻ കല്യാശ്ശേരി എന്നിവർ നേതൃത്വം നൽകി.

അതേസമയം പി.എം.ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും കെ.എസ്.യു കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, സൂരജ് പരിയാരം, അർജുൻ ചാലാട് തുടങ്ങിയവരും അറസ്റ്റിലായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!