കണ്ണാടിപ്പറമ്പ്: അന്താരാഷ്ട്ര ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ പ്രദേശത്തെ ആദ്യകാല ഹോട്ടൽ വ്യാപാരിയും രുചിയുടെ കലവറയുമായ അച്ചുവേട്ടനെ (വി. അച്ചുതൻ) ആദരിച്ചു.
1958-ൽ ആരംഭിച്ച സൗമ്യ ഹോട്ടലിലെ രുചി വൈവിധ്യം കണ്ണാടിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഇന്നും ഓർമിക്കപ്പെടുന്ന ഒന്നാണ്. അച്ചുവേട്ടൻ്റെ കൈപ്പുണ്യത്തിൽ ഒരുക്കിയ വിഭവങ്ങളിൽ പ്രത്യേകിച്ച് പോറോട്ടയും ചിക്കൻ കറിയും കഴിച്ചവർക്ക് മറക്കാനാവാത്ത രുചിയായിരുന്നു.
കാലം മാറിയെങ്കിലും ഫാസ്റ്റ് ഫുഡ് കാലഘട്ടത്തിൽ പഴയ ഭക്ഷണ സംസ്കാരത്തിന്റെ മൂല്യങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും കുട്ടികളെ ഓർമ്മപ്പെടുത്തുകയായിരുന്നു അച്ചുവേട്ടൻ.
ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക രമ്യ രാജനും പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രവും ചേർന്ന് അച്ചുവേട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പതിനാലാം വാർഡ് അംഗൻവാടി കുട്ടികളും പങ്കെടുത്ത ചടങ്ങിൽ രമ്യ രാജൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അധ്യക്ഷനായി.
എസ്.ആർ.ജി. കൺവീനർ നിഷ കെ.വി. നന്ദി രേഖപ്പെടുത്തി.
അംഗൻവാടി ടീച്ചർ കെ.വി. രജിത കുട്ടികളോടൊപ്പം പലഹാര പാട്ടുകൾ പാടി, അവർക്ക് രസകരമായ ഭക്ഷ്യ ബോധവത്കരണം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

