അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ

Kannadiparamba online news

കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നിർമ്മിച്ച നടപ്പാതയുടെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.പുതിയ ബസ്റ്റാൻ്റിൽ നിന്നും താവക്കര ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിയാണിത്. കെ.കെ. ബിൽഡേഴ്‌സിനെതിരെ കോർപ്പറേഷൻ കേസ് നടത്തിയാണ് അനധികൃത നിർമ്മാണം പൊളിച്ച് നീക്കിയത്. കോടതി വിധി ഉണ്ടായിട്ടും പൊളിച്ച് നീക്കാത്തതിൽ മേയറും വാർഡ് കൗൺസിലറും ഉൾപ്പെടെ രംഗത്തിറങ്ങിയാണ് പൊളിച്ച് നീക്കിയത്.നിലവിൽ ഓവ് ചാലിന് മുകളിലായി സ്ലാബ് പണിതിരുന്നു. എന്നാൽ നടപ്പാതയുമായി ബന്ധിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിച്ച ഉടനെ ഡിവിഷൻ കൗൺസിലറുടെ ഇടപെടലിലാണ് നടപ്പാത ഒരുങ്ങിയത്. പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾക്ക് ഏറെ അനുഗ്രഹമാണ് ഈ നടപ്പാത്ത . ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ്ബാബു എളയാവൂർ, ഡിവിഷൻ കൗൺസിലർ കെ.എം സാബിറ ടീച്ചർ, കൗൺസിലർ പി.വി കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!