ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ “ഹികായ സീറ ക്വിസ്” മുന്നോടിയായി ശിൽപ്പശാല

Kannadiparamba online news
Screenshot

കാരാപറമ്പ് (കോഴിക്കോട്): ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹദീസ് ആൻഡ് റിലേറ്റഡ് സയൻസും അദർ ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന “ഹികായ സീറ ക്വിസ്” മത്സരത്തിന്റെ മുന്നോടിയായി “അദർസ് എബൗട്ട് മുഹമ്മദ്” എന്ന പേരിൽ ശിൽപ്പശാല സംഘടിപ്പിച്ചു.

പരിപാടി അദർ ബുക്സ് പ്രസാധനാലയത്തിൽ വെച്ചായിരുന്നു. യുവ എഴുത്തുകാരനും ചന്ദ്രിക ദിനപത്രം എഡിറ്ററുമായ മുഖ്താർ ഉദരംപൊയിൽ പരിപാടിയിൽ മുഖ്യാതിഥിയായി. അദർ ബുക്സ് മാനേജിംഗ് എഡിറ്റർ ഡോ. ഔസഫ് അഹ്സൻ, എഡിറ്റർ ജലാൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

ദാറുൽ ഹസനാത്ത് ഹദീസ് ഡിപ്പാർട്ട്മെൻറ് മേധാവി ഉമർ അബ്ദുള്ള ഹുദവി, ഹാഫിള് സ്വാലിഹ് ഹുദവി, സയ്യിദ് അമീൻ തങ്ങൾ, സുഹൈർ എന്നിവർ പ്രസംഗിച്ചു.

ഹികായ സീറ ക്വിസ് ഫൈനൽ മത്സരം നവംബർ 16-ന് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ വച്ച് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!