കണ്ണൂർ :
എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി വി. എൻ. വാസവൻ വ്യക്തമാക്കി. പ്രതിപക്ഷം പറയുന്ന “ഇലക്ഷൻ സ്റ്റണ്ട്” എന്ന ആരോപണം വിഷമം കൊണ്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ വർധനയുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നേരത്തേ തന്നെ തീരുമാനിച്ചവയാണെന്നും, ഇപ്പോൾ സർക്കാർ പ്രതിജ്ഞകൾ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
“സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തനത്തെയും കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം. എന്ത് ചെയ്താലും വിമർശനം ഉണ്ടാകും. അതിനാൽ അവരെക്കുറിച്ച് പറയാനില്ല,” – വി. എൻ. വാസവൻ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

