തലാശ് ആർട്ട് ഫെസ്റ്റ് സമാപിച്ചു

Kannadiparamba online news
Screenshot

വെസ്റ്റ് ബംഗാളിലെ രാംപൂർഹട്ടിൽ പ്രവർത്തിക്കുന്ന ഹസനാത്ത് ഗേൾസ് കാമ്പസിൽ ഹസനാത്ത് സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച തലാശ് ആർട്ട് ഫെസ്റ്റ് സമാപിച്ചു. നാല്പതിലേറെ മത്സരങ്ങളിലായി വിദ്യാർഥിനികൾ കഴിവുകൾ പ്രകടിപ്പിച്ചു.

രാംപൂർഹട്ട് (ബീർഭൂം): ഹസനാത്ത് സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനു കീഴിൽ വെസ്റ്റ് ബംഗാളിലെ രാംപൂർഹട്ടിൽ പ്രവർത്തിക്കുന്ന ഹസനാത്ത് ഗേൾസ് കാമ്പസിലെ വിദ്യാർഥിനികളുടെ ആർട്ട് ഫെസ്റ്റ് തലാശ് സമാപിച്ചു.

നാല്പതിലേറെ മത്സരങ്ങളിലായി രണ്ടു ടീമുകളായി വിഭജിച്ച വിദ്യാർഥിനികൾ കലാപ്രതിഭ തെളിയിച്ചു. സമാപന സമ്മേളനത്തിൽ രാംപൂർഹട്ട് പഞ്ചായത്ത് പ്രസിഡണ്ട് സഹാറ മണ്ഡൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

പരിപാടിയിൽ ദാറുൽ ഹുദാ ബംഗാൾ കാമ്പസ് ലക്ചറർ ഖാദിമുദ്ദീൻ ഹുദവി മുഖ്യാതിഥിയായി.

അലിനൂർ റസ് വി, ഇമാമുദ്ദീൻ, ഖൈറുൽ ബശർ, അനാറുൽ ജമാൽ ഖാൻ, മുഹ്സിൻ അലി, ആലിയ ഖാതൂൻ, അൻജുമറ ഖാതൂൻ, മശ്ഹൂദ് ഹുദവി, അലി അഹ്മദ് ഹുദവി എന്നിവർ സംബന്ധിച്ചു.

കലയും വിദ്യാഭ്യാസവും കൂട്ടിച്ചേർക്കുന്ന വിദ്യാർത്ഥിനികളുടെ ആവേശോജ്വലമായ പങ്കാളിത്തമാണ് ഈ വർഷത്തെ തലാശ് ഫെസ്റ്റിനെ പ്രത്യേകമാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!