തളിപ്പറമ്പ്: തളിപ്പറമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ സർവതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് ആശ്വാസമായി പുതിയതെരു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കൈത്താങ്ങായി.
തീപിടുത്ത ബാധിതർക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ സഹായനിധിയിലേക്ക്, പുതിയതെരുവിലെ വ്യാപാരികളിൽ നിന്നു സമാഹരിച്ച തുകയും ചേർത്ത് യൂണിറ്റിന്റെ വിഹിതമായ ഒന്നരലക്ഷം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി.
തുക യൂണിറ്റ് പ്രസിഡണ്ട് കെ. അബ്ദുൽസലാം ഹാജി, എകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ദേവസ്യമേച്ചേരിക്ക് കൈമാറി. ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ മനാഫ്, ട്രഷറർ സി. രവീന്ദ്രൻ, കെ. സുരേഷ്, പി. എം. അമീർ, യൂത്ത് വിങ് പ്രസിഡണ്ട് സി. എൻ. മെഹറൂഫ്, പി. കെ. റിയാദ്, മസൂദ്, മേഖല പ്രസിഡണ്ട് കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ജാഫർ സാദിഖ് തുടങ്ങിയവർ പങ്കെടുത്തു.
തളിപ്പറമ്പിലെ വ്യാപാരികൾക്കൊപ്പം നിൽക്കുന്നതിനായി ഹൃദയം തുറന്ന് സഹകരിച്ച പുതിയതെരുവിലെ മുഴുവൻ വ്യാപാരികളോടും സംഘടനയുടെ നന്ദിയും കടപ്പാടും ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

