വളപട്ടണം: ഗൾഫ് കാരൻ്റെ ഭാര്യയായ യുവതിയെ നിരന്തരം ഫോണിലും നേരിട്ടും ശല്യം ചെയ്ത യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷാജഹാനെ (35) യാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. 40 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ ഇരുവരും സൗഹൃദത്തിലായിരുന്നു. നിരന്തരംശല്യമായതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

