മയ്യില്‍: സ്ഥിരമായി കോഴിമാലിന്യവും മറ്റ് മാലിന്യങ്ങളും തള്ളുന്നത് പതിവാക്കിയ മയ്യില്‍- കാഞ്ഞിരോട് പ്രധാന റോഡിലെ കാര്യാംപറമ്പില്‍ പരിശോധനക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തി. . നിരത്തുപാലം കയറ്റം മുതല്‍ കാര്യാംപറമ്പ് കവല വരെയുള്ള ഭാഗങ്ങളിലാണ് സ്ഥിരമായി വിവിധയിടങ്ങളില്‍ കോഴി മാലിന്യം തള്ളുന്നതെന്ന് കണ്ടെത്തി. ഇതുമൂലം കുറുനരികളും തെരുവു പട്ടികളുടെയും അവാസ കേന്ദ്രമായി പ്രദേശം മാറിയതായും സംഘം കണ്ടെത്തി. പ്രദേശത്ത് സ്ഥിരമായി തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, സി.സി.ടി.വി. ക്യാമറ സ്ഥാപിക്കല്‍, പ്രദേശ വാസികള്‍ക്ക് അവബോധം നല്‍കല്‍, കാട് വയക്കല്‍ എന്നിവ നടപ്പിലാക്കാനാണ് നിര്‍ദ്ധേശം. മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകള്‍ സംയുക്തമായി മാലിന്യം തള്ളനെതിരെ നടപടിയെടുക്കാനുള്ള തീരുമാനവും ഉണ്ടാകാന്‍ റിപ്പോര്‍ട്ട് നല്‍കി. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സദാനന്ദന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷംനാജ്, ബ്രിജിത്ത്, അനുശ്രീ, ജെ.പി.എച്.എന്‍. സ്‌നേഹ രാമാചന്ദ്രന്‍ എന്നിവരും പഴശ്ശി വാര്‍ഡംഗം യൂസഫ് പാലക്കല്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

