കണ്ണൂർ: തെക്കിബസാറിൽ വൈദ്യുതി ഭവൻ മുൻവശത്ത് ഇന്ന് രാവിലെ 10 മണിയോടെ റോഡ് അപകടത്തിൽ കാൽനടയാത്രക്കാരൻ മരണപ്പെട്ടു. ലോറി കയറിയിറങ്ങിയതോടെയാണ് ദാരുണാന്ത്യം സംഭവിച്ചത്.
അപകടത്തിൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയിലൂടെ ലോറി കയറിയിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് ആസാം സ്വദേശിയുടെ എ.ടി.എം കാർഡ് ലഭിച്ചതായി പൊലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

