ഗ്രന്ഥശാലയ്ക്ക് 62 പുസ്തകങ്ങൾ സംഭാവനയായി നൽകി വിമുക്ത ഭടൻ 📚🇮🇳

Kannadiparamba online news

മയ്യിൽ: മയ്യിൽ ടൗണിലെ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി യിൽ പ്രവർത്തിക്കുന്ന താലൂക്ക് തല റഫറൻസ് ലൈബ്രറിയിലേക്ക് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ ഉപകാരപ്പെടുന്ന 62 വിലപ്പെട്ട പുസ്തകങ്ങൾ സംഭാവന നൽകി, സമൂഹത്തിന് മാതൃകയായി റിട്ട. നായ്ക്ക് സുബേദാർ ശ്രീ മോഹനൻ കാരക്കീൽ (കയരളം) മുന്നോട്ട് വന്നു.

മയ്യിൽ പഞ്ചായത്തിലെ എക്സ് സർവീസ്മെൻ വെൽഫേർ അസോസിയേഷൻ സെക്രട്ടറിയും ആയിരിക്കുന്ന ശ്രീ മോഹനന്റെ ഈ മഹത്തായ നീക്കം നാട്ടുകാരുടെ അഭിനന്ദനം നേടി.

മയ്യിൽ സി.ആർ.സി യിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പരിപാടിയിൽ സി.ആർ.സി വൈസ് പ്രസിഡന്റായ കെ.വി. യശോദ ടീച്ചർ, സെക്രട്ടറി പി.കെ. നാരായണൻ, പി. ദിലീപ് കുമാർ മാസ്റ്റർ, വി.പി. ബാബു രാജ്, പി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ, ലൈബ്രേറിയൻമാരായ കെ. സജിത, സി.പി. സജിത കാവ്യ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!