മാലോട്ട്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് പരിധിയിൽ മാലോട്ട് ബസ് തിരിക്കുന്ന ജംഗ്ഷനിൽ ഡ്രൈനേജ് കാനയുടെ മുകളിൽ സ്വകാര്യ വ്യക്തി അനധികൃതമായി മതിൽ കെട്ടിയതായി നാട്ടുകാർ ആരോപിക്കുന്നു.
പൊതുമരാമത്ത് പ്രവൃത്തികൾക്കും അറ്റകുറ്റപ്പണികൾക്കും തടസ്സമുണ്ടാക്കുന്ന രീതിയിലാണ് മതിൽ നിർമിച്ചിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈനേജ് കാനയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടേണ്ട സാഹചര്യം വന്നാൽ, ഈ മതിൽ കാരണം അത് സാധ്യമാവില്ലെന്നും നാട്ടുകാർ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

