കണ്ണൂർ: നമ്മുക്ക് ചുറ്റുമുള്ളവരുടെ വേദനകളും വിശമതകളും മനസിലാക്കാതെയുള്ള ജീവിതം അർത്ഥമില്ലാത്തതാണെന്നും എല്ലാ മതങ്ങളിലെയും അടിസ്ഥാന അറിവ് മറ്റാർക്കും ദ്രോഹം ചെയ്യാതിരിക്കുക എന്നതാണെന്നും ഡോ. ഷക്കീൽ പി അഹമ്മദ് IAS പറഞ്ഞു. മേഘാലയ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതിന് കോർപ്പറേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൻ്റെ വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള പ്ലാൻ തയ്യാറാക്കണം. വികസനത്തിന് രാഷ്ട്രീയത്തിന് അധീതമായ ഐക്യം ആവശ്യമാണ്. വികസനത്തിന് സാധ്യത ഏറെയുള്ള പ്രദേശമാണ് കണ്ണൂരെന്നും നല്ല ആസൂത്രണത്തോടെ വികസനം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.മേയർ മുസ്ലിഹ് മഠത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലക്ഷ്യവും അർപ്പണബോധവും നിശ്ചയ ദാർഡ്യവും ഉണ്ടായാൽ ഏത് സ്ഥാനവും നേടാൻ കഴിയുമെന്നതിന് നമ്മുക്ക് മുന്നിലുള്ള തെളിവാണ് ഡോ. ഷക്കീൽ അഹമ്മദ് എന്ന് മേയർ പറഞ്ഞു. സാധാരണക്കാർക്കൊപ്പം എല്ലാ കഷ്ടതകളും അറിഞ്ഞ് വളർന്നാണ് ഇദ്ദേഹം ഉന്നതിയിൽ എത്തിയിട്ടുള്ളത്. ഇദ്ദേഹത്തെയും കോർപ്പറേഷൻ്റെ നഗര ശ്രീ അവാർഡിനായി തെരഞ്ഞെടുത്ത ഡോ. എ.കെ വേണുഗോപാലിനെയും പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് മാതൃക ആയിട്ടാണെന്നും മേയർ പറഞ്ഞു. ഡോ. ഷക്കീൽ അഹമ്മദിന് ഡെപ്യൂട്ടി മേയർ പൊന്നാട അണിയിച്ചു. ഇദ്ദേഹത്തിന് ഉപഹാരം മേയർ നൽകി മേയർ ആദരിച്ചു.ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ ,എം.പി രാജേഷ്, വി.കെ ശ്രീലത,സയ്യിദ് സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ , കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, ടി.രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി എം.പി മുഹമ്മദലി, കെ സഹറാസ്, വെള്ളോറ രാജൻ, വിവിധ സംഘടനാ പ്രതിനിധികളായി പുനത്തിൽ ബാസിത്, സി മനോഹരൻ, മുഹമ്മദ് കുഞ്ഞി ആർ എം എ , സച്ചിൻ സൂര്യകാന്ത് മഖേച്ച സാജിദ് എൻ എക്സ്,എന്നിവർ പങ്കെടുത്തു ചടങ്ങിൽ വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാര വ്യവസായ സമിതി, മർച്ചൻ്റ് ചേമ്പർ എന്നിവരുടെ വകയും ഉപഹാരങ്ങൾ നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

