UDF കൊളച്ചേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ നവംബർ 1ന്

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത്‌ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നവംബർ 1ന് ശനിയാഴ്ച 2 30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കാൻ ചെയർമാൻ കെ എം ശിവദാസന്റെ അധ്യക്ഷതയിൽ ചേർന്ന കൊളച്ചേരി പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി തീരുമാനിച്ചു. യോഗം മുസ് ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി പി സുമേഷ്, എൻ വി പ്രേമാനന്ദൻ, കെ. ബാലസുബ്രഹ്മണ്യൻ,എം. അനന്തൻ മാസ്റ്റർ, കെ പി അബ്ദുൽ സലാം, പി പി സി മുഹമ്മദ്‌ കുഞ്ഞി, ദാമോദരൻ കൊയിലേരിയൻ, കെ പി കമാൽ, എം കെ സുകുമാരൻ, കെ ഷാഹുൽ ഹമീദ്, മുനീർ മേനോത്ത്, കെ പി മുസ്തഫ, എ പി അമീർ, കെ വി പ്രഭാകരൻ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!