അഖിലകേരള നാടകോത്സവത്തിന് നാളെ ചെറുകുന്നിൽ തിരശ്ശീലയുയരും

Kannadiparamba online news
Screenshot

ചെറുകുന്ന്: 18-ാമത് സൂര്യ കണ്ണപുരം അഖിലകേരള നാടകോത്സവത്തിന് നാളെ (24-ാം തീയതി) ചെറുകുന്ന് ബോർഡ് സ്കൂളിൽ തിരശ്ശീലയുയരും. ഒക്ടോബർ 24 മുതൽ 28 വരെ ആകെ അഞ്ച് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

ഉദ്ഘാടനം വൈകിട്ട് 6.30ന് എം.വിജിൻ എം.എൽ.എ നിർവഹിക്കും. തുടർന്ന് അമ്പലപ്പുഴ സാരഥിയുടെ “നവജാത ശിശു – വയസ്സ് 84” എന്ന നാടകം അരങ്ങേറും.

📅 തുടർ പരിപാടികൾ:

ഒക്ടോബർ 25 – തിരുവനന്തപുരം നവോദയയുടെ സുകുമാരി ഒക്ടോബർ 26 – തിരുവന്തപുരം അമ്മയുടെ ഭഗത്‌സിംഗ് ഒക്ടോബർ 27 – കൊല്ലം അനശ്വരയുടെ ആകാശത്തൊരു കടൽ ഒക്ടോബർ 28 – തൃശ്ശൂർ സദ്ഗമയയുടെ സൈറൺ

എല്ലാ ദിവസവും നാടകങ്ങൾ വൈകിട്ട് 7 മണിക്ക് ആരംഭിക്കും. പരിപാടികളുടെ വിശദാംശങ്ങൾ സംഘാടകരായ പി.വി. ദാമോദരൻ, എൻ. ശ്രീധരൻ, ലക്ഷ്മണൻ ചെറുകുന്ന് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!