കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നടന്ന പാട്ടുത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ് :
വടക്കേ മലബാറിലെ പാട്ടുത്സവ കാലത്തിന് തുടക്കം കുറിച്ചു കൊണ്ട് കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് പരിസമാപ്തി.കരിയിൽ സതീശൻ നമ്പ്യാർ മരുതായിയുടെ നേതൃത്വത്തിൽ പ്രകൃതിദത്ത വർണങ്ങളായ അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, ചുവപ്പ് പൊടി, വാകപ്പൊടി എന്നിവ ഉപയോഗിച്ച് ശ്രീധർമ്മശാസ്താ സ്വരൂപം കളം വരഞ്ഞു തുടർന്ന് അത്താഴപ്പൂജയ്ക്ക് ശേഷം പാട്ടുതറയിലേക്ക് തിരുവായുധമെഴുന്നള്ളത്തും നാഗപ്പാട്ടും തിരിച്ചെഴുന്നെള്ളത്തിന് ശേഷം മേള പ്രദക്ഷിണം, കളം പൂജ, കളം മായ്ക്കൽ, കളത്തിലരി ചടങ്ങോടെ പാട്ടുത്സവം സമാപിച്ചു.പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി ഇ.എൻ. നാരായണൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!