പഴയങ്ങാടി : മാട്ടൂലിൽ വീട്ടിൽ സൂക്ഷിച്ച പാചക വാതക സിലിണ്ടർ ചോർന്നു തക്ക സമയത്ത് ഫയർഫോഴ്സ് സംഘം എത്തിയതിനാൽ ദുരന്തമൊഴിവായി. മാട്ടൂൽ സൗത്തിലെ എസ്.കെ.എസ് സഫ്നയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി 11.25 മണിയോടെയാണ് പാചക വാതക സിലിണ്ടർ കഴിഞ്ഞപ്പോൾ മറ്റൊരു സിലിണ്ടർ ഘടിപിടിക്കാൻ ശ്രമിക്കവേയാണ് പാചകവാതകം ചോർന്നത്. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.രാജീവന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിനോജ്, രാഹിത്ത്, ശിവപ്രസാദ്, വിനേഷ് , ഹോംഗാർഡ് അനിൽ കുമാർ എന്നിവർ സ്ഥലത്തെത്തിയാണ് ഗ്യാസ് ചോർച്ച പരിഹരിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

