kannadiparamba online ✍️
വള്ളുവൻ കടവ് വള്ളംകളി ജലോത്സവം 2025 ഒക്ടോബർ 26-ന്
🎉 മൂന്നാം വാർഷിക ജലമേളയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു
വള്ളുവൻ കടവ് : ഉത്തരകേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ വള്ളുവൻ കടവ് വള്ളംകളി ജലോത്സവം 2025 ഒക്ടോബർ 26 (ഞായർ) നടക്കാനിരിക്കെ, ഒരുക്കങ്ങൾ വിലയിരുത്താനായി സംഘാടക സമിതി യോഗം ഒക്ടോബർ 22 (ബുധൻ) വൈകുന്നേരം 5 മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേരും. സംഘാടകസമിതിയിലെ മുഴുവൻ അംഗങ്ങളും നാട്ടുകാരും യോഗത്തിൽ പങ്കുചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
📅 പ്രധാന പരിപാടികൾ:
📍 ഒക്ടോ. 24 വെള്ളി വൈകുന്നേരം 4.30 – കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്കൂളിൽ നിന്നും ക്രിസ്ത്യൻ പള്ളി വരെ വിളംബര ഘോഷയാത്ര.
📍 ഒക്ടോ. 26 ഞായർ – ഉദ്ഘാടന സമ്മേളനം: ബഹു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
📍 വള്ളംകളി മത്സരം – ഒക്ടോബർ 26-ന് നടക്കുന്ന ജലോത്സവത്തിൽ സൗപർണിക സുഭാഷ്, കലാഭവൻ ദിൽന രാജ് എന്നിവർ മുഖ്യാതിഥികളായെത്തും.
🎤 സമാപന സമ്മേളനം:
അദ്ധ്യക്ഷൻ – ശ്രീ. കെ.വി. സുമേഷ് (MLA)
ഉദ്ഘാടനം & സമ്മാനദാനം – ശ്രീ. കെ. സുധാകരൻ (MP)
ജില്ലാതലത്തിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും പൊതുപ്രവർത്തകരും വേദിയിൽ സന്നിഹിതരാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

