kannadiparamba online ✍️
കണ്ണാടിപ്പറമ്പ്: റോബോട്ടിക്‌സിൽ ഡോക്ടറേറ്റ് നേടി കണ്ണാടിപ്പറമ്പ് പ്രദേശത്തിന് അഭിമാനമായി ഡോ. രാജേഷ് എം. നിലവിൽ ബെംഗളൂരുവിലെ അമൃത വിശ്വ വിദ്യാപീഠം യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (സീനിയർ ഗ്രേഡ്) ആയി സേവനമനുഷ്ഠിക്കുന്നു.
ഡോ. രാജേഷ് എം അമൃത വിശ്വ വിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നാണ് റോബോട്ടിക്സിൽ പി.എച്ച്.ഡി നേടിയത്.
വിദ്യാഭ്യാസ പശ്ചാത്തലം:
• പ്രാഥമിക വിദ്യാഭ്യാസം: ദേശസേവ യു.പി. സ്കൂൾ, കണ്ണാടിപ്പറമ്പ്
• സെക്കൻഡറി വിദ്യാഭ്യാസം: ജി.എച്ച്.എസ്. കണ്ണാടിപ്പറമ്പ്
• പ്രീ-ഡിഗ്രി: എസ്.എൻ. കോളേജ്, തോട്ടട
• ബി.ടെക്: ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട്
കുടുംബം:
കണ്ണാടിപ്പറമ്പ് ദേശസേവ യു.പി.സ്കൂളിലെ വിരമിച്ച അധ്യാപിക എം. വനജ ടീച്ചറുടെ മകനാണ് ഡോ. രാജേഷ് എം.
ഭാര്യ മനിത, ബെംഗളൂരുവിലെ അമൃത വിശ്വ വിദ്യാപീഠത്തിലെ അസിസ്റ്റൻറ് പ്രൊഫസറാണ്. ഏകമകൾ അപൂർവ്വ, ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.
റോബോട്ടിക്‌സ് ഗവേഷണരംഗത്ത് ഉന്നത വിജയം നേടി നാട്ടിന് അഭിമാനമായി മാറിയ ഡോ. രാജേഷ് എം-നെ നാട്ടുകാർ ഹൃദയപൂർവം അഭിനന്ദിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

