ഹൈവേയിൽ പ്രകാശം: കണ്ണൂർ നഗരത്തിൽ രണ്ടാം ഘട്ട തെരുവ് വിളക്ക് പദ്ധതി ആരംഭിച്ചു

Kannadiparamba online news

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഗാന്ധി സർക്കിൾ മുതൽ താണ ജംഗ്ഷൻ വരെ ഹൈവേയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. ചേമ്പർ ഹാൾ മുതൽ താണ വരെയുള്ള ഭാഗത്തിലെ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.

നഗര സൗന്ദര്യവൽകരണ പദ്ധതിയുടെ ഭാഗമായുള്ള ഈ ഘട്ടത്തിൽ, ഹൈവേയിലെ ഡിവൈഡറുകളിൽ മൊത്തം 30 പുതിയ ലൈറ്റുകൾ സ്ഥാപിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!