കൊളച്ചേരി മുക്ക്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ അപകടാവസ്ഥയിലായ കെട്ടിടം യാത്രക്കാർക്ക് ഭീഷണി; വിദ്യാർത്ഥികൾ ഭീതിയിൽ.

Kannadiparamba online news
Screenshot

kannadiparamba online ✍️

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി മുക്ക് ബസ് സ്റ്റോപ്പിൽ യാത്രക്കാർ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ, ഭീതിയോടെ ബസ് കാത്തുനിൽക്കുന്നു. മുൻപ് ഇട്ടാക്സ് കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നില അപകടാവസ്ഥയിലാണ്.

നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന സ്റ്റോപ്പാണ്. ചിത്രത്തിൽ കാണുന്നതുപോലെ, സ്കൂൾ-കോളേജ് വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ദിവസവും ഇവിടെ ബസ് കാത്തുനിൽക്കുന്നത്. അപകടാവസ്ഥയിലായ കെട്ടിടം ഇവരുടെ തലയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൊളച്ചേരി പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.ബസ് കാത്തുനിൽക്കുന്നവർക്ക് സുരക്ഷിതമായ ഒരന്തരീക്ഷം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

അധികൃതർ കണ്ണ് തുറക്കണം: ഈ അപകടാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.

വീഡിയോ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!