മണൽ മോഷണം ടിപ്പർ ലോറിയും ബൈക്കും പിടിയിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു

Kannadiparamba online news

വളപട്ടണം : പുഴക്കടവിൽ നിന്നും മണൽ മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിക്കവേ സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് മണൽ കടത്തുകാർ ഓടി പോയി ടിപ്പർ ലോറിയും ബൈക്കും മൺവെട്ടിയും പ്ലാസ്റ്റിക് കൂട്ടയും പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ പാപ്പിനിശേരി മാങ്കടവ് കടവിലായിരുന്നു സംഭവം. കെ എൽ 13. പി.7325 നമ്പർ ടിപ്പർ ലോറിയിൽ മണൽ കടത്തു ന്നതിനിടെയാണ് എസ്.ഐ.വിപിനും സംഘവും പിടികൂടിയത്. ഓടി പോയ രണ്ടു രണ്ടു പേർക്കെതിരെ മണൽ മോഷണത്തിന് കേസെടുത്ത പോലീസ് സ്ഥലത്തുണ്ടായിരുന്ന കെ എൽ . 59.ജെ. 520 നമ്പർ പൾസർ ബൈക്കും ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!