കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഗ്രാമോത്സവ’ ത്തിന്റെ ധൂർത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത്.
അഞ്ചു മാസത്തിലേറെയായി തൊഴിലുറപ്പു തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചും, ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാതെയും ലക്ഷങ്ങൾ പാഴാക്കിയതായി ആരോപിച്ചാണ് കോൺഗ്രസ്സ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഭരണസമിതി “പിണറായിക്ക് സ്തുതിപാടാനായി” നടത്തുന്ന “ഗ്രാമോത്സവം” എന്ന മാമാങ്കത്തിന്റെ ഭാഗമായ വിളംബര ഘോഷയാത്രയ്ക്കിടെ കണ്ണാടിപ്പറമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ നിൽപ്പ് സമരം നടത്തി.
നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനാണ് വിനിയോഗിക്കേണ്ടതെന്നും, വികസനപ്രവർത്തനങ്ങൾ മാറ്റിവെച്ച് ആഘോഷങ്ങൾക്ക് ലക്ഷങ്ങൾ പാഴാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

