പാചക വാതക സിലിണ്ടറിൽ നിന്നും തീ പൊളളലേറ്റ നാലാമനും മരിച്ചു

Kannadiparamba online news

പഴയങ്ങാടി : പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന നാലാമത്തെ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു. മത്സ്യ തൊഴിലാളി
ഒഡീഷ കുർദ് സാലി പട് പൂർ സ്വദേശി ജിതേന്ദ്ര ബെഹ്റ (34) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ ആൾ
ഷിബ ബെഹ്റ (35)മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഒഡീഷ സ്വദേശി
നിഗം ബെഹ്റ (40) , ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒഡീഷ സ്വദേശി
സുഭാഷ് ബഹ്റ (53) എന്നിവരും മരണപ്പെട്ടിരുന്നു.

ഒക്ടോബർ 10 ന് വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

നാലു പേരും
പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ മത്സ്യ തൊഴിലാളികളായിരുന്നു.
താമസിക്കുന്ന റൂമിൽ വെച്ച് ഭക്ഷണം പാചകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും തൊഴിലാളികൾ ഉണർന്നപ്പോൾ
രാവിലെയാണ് തീപിടുത്തമുണ്ടായത്.
പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!