പുറത്ത് നാടിനെ നടുക്കി തീ പടരുന്നു, പർദ്ദ ധരിച്ച സ്ത്രീ പോയത് സൂപ്പർ മാർക്കറ്റിലേക്ക്; 10,000 രൂപയുടെ സാധനങ്ങൾ കവർന്നതിന് പിടിയിൽ

Kannadiparamba online news
Screenshot

കണ്ണൂർ: തളിപ്പറമ്പിൽ വൻ തീപിടിത്തത്തിനിടെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ സ്ത്രീയെ പൊലീസ് പിടികൂടി. പർദ്ദ ധരിച്ച സ്ത്രീ നിബ്രാസ് ഹൈപ്പർമാർക്കറ്റിൽ നിന്ന് ഏകദേശം ₹10,000 മൂല്യമുള്ള സാധനങ്ങൾ മോഷ്ടിച്ചതായി കടയുടമ നിസാർ നൽകിയ പരാതിയിൽ പറയുന്നു.

തീപിടിത്തത്തെ തുടർന്ന് എല്ലാവരുടെയും ശ്രദ്ധ മറ്റെവിടെയായപ്പോൾ, സ്ത്രീ സാധനങ്ങൾ മോഷ്ടിച്ച് തീയണയ്ക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക് ചേർന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലാണ് സംഭവം പുറത്ത് വന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് യുവതിയെ പിടികൂടി. മോഷ്ടിച്ച സാധനങ്ങളുടെ വില യുവതിയിൽ നിന്ന് പിരിച്ചെടുത്തതോടെ കൂടുതൽ നിയമനടപടികളില്ലാതെ വിട്ടയച്ചു. അതിനിടെ മറ്റൊരു സ്ത്രീയും മോഷണശ്രമത്തിനിടെ കൈയോടെ പിടിക്കപ്പെട്ടു.

വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിനടുത്തുള്ള കെ.വി. കോംപ്ലക്സിൽ വൻ തീപിടിത്തം ഉണ്ടായത്. 15 ഫയർ യൂണിറ്റുകൾ മൂന്ന് മണിക്കൂറിലധികം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!