പയ്യന്നൂർ :കാനായി തോട്ടംകടവ് പാലത്തിന് സമീപം വീടിന് തീപിടിച്ചു. കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. കാനായി തോട്ടം കടവ് പാലത്തിന് സമീപം താമസിക്കുന്ന അഞ്ചില്ലത്ത് ഹാജറയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം.
കിടപ്പുമുറിയിലെ ഫർണിച്ചർ ,കിടക്ക വസ്ത്രങ്ങൾ ടൈൽസ് , മറ്റു വൈദ്യുതി ഉപകരണങ്ങൾ മുതലായവ കത്തിനശിച്ചു. എയർകുളറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത് ആളപായമില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

