ഗസ്സ യുദ്ധത്തിന് അറുതി; സമാധാന കരാറിൽ ഒപ്പുവെച്ച് മധ്യപൂർവേഷ്യയിൽ സമാധാനത്തിന്റെ പുതിയ പുലരി

Kannadiparamba online news
Screenshot

കഴിഞ്ഞ രണ്ടുവർഷമായി നീണ്ടുനിന്ന ഗസ്സ യുദ്ധത്തിന് അവസാനം. ഈജിപ്ത്, ഖത്തർ, തുർക്കി, അമേരിക്ക എന്നിവരുടെ ഇടപെടലിൽ സമാധാന കരാറിൽ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. എന്നാൽ ഇസ്രയേലും ഹമാസും കരാറിൽ നേരിട്ട് ഒപ്പുവെച്ചിട്ടില്ല.

രണ്ട് വർഷത്തെ രക്തപാതക യുദ്ധത്തിന് ശേഷം ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത് “വേദനാജനകമായ ഒരു പേടിസ്വപ്നത്തിന് അറുതി വരുത്തിയതാണെന്ന്” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. “വൈറ്റ് ഹൗസിൽ ഇസ്രയേലിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സുഹൃത്ത് ട്രംപാണ്” എന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു.

ഗസ്സയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ താൻ പ്രധാന പങ്ക് വഹിക്കുമെന്നും ട്രംപ് ഇസ്രയേൽ പാർലമെന്റിൽ വ്യക്തമാക്കി.

ഒക്ടോബർ ഏഴിനാണ് ഇസ്രയേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം നടന്നത്. തുടർന്ന് 251 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. മുമ്പ് നടന്ന വെടിനിർത്തലുകളുടെ ഭാഗമായി പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചിരുന്നു. ഇപ്പോഴത്തെ കരാറിന്റെ ഭാഗമായി ശേഷിച്ച 48 പേരിൽ 20 പേരെയാണ് ഇന്ന് മോചിപ്പിച്ചത്.

രണ്ട് വർഷത്തെ യുദ്ധാനുഭവങ്ങൾക്ക് ശേഷം മധ്യപൂർവേഷ്യയിൽ സമാധാനത്തിന്റെ പുതിയൊരു തുടക്കത്തിനാണ് ലോകം സാക്ഷിയാകുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!