കണ്ണൂർ ചെങ്ങളായിൽ ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു

Kannadiparamba online news
Screenshot

ശ്രീകണ്ഠാപുരം :ചെങ്ങളായിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. ചെങ്കൽ പണയിൽ ജോലിക്കിടെഒഡീഷ സ്വദേശി രാജേഷ് മഹാനന്ദ (26), അസാം ഉദൻ ഗിരിയിലെ ജെയ്ക് നാർസാറ (42) എന്നിവരാണ് മരണപ്പെട്ടത്. ചേപ്പറമ്പ് സ്വദേശി ഗൗതം (40), പെങ്ങളായിനിടിയേങ്ങയിലെ വിദ്യാധരൻ (33), പ്രദീപ് (27) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ചെങ്ങളായി കക്കണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്ക് മിന്നലേറ്റത് . ഗുരുതരമായി പരിക്കേറ്റിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വിവര മറിഞ്ഞ് ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!