തളിപ്പറമ്പ്: തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ്–കുറുമാത്തൂർ–കൂനം മേഖലയിൽ നടത്തിയ റെയ്ഡിൽ നാല് യുവാക്കളെ പിടികൂടി.
കഞ്ചാവുമായി ആസാം സ്വദേശികളായ അജോയ് ഡോളി, അനന്ത മോളിയ, ഷോക്കത്ത് അലി എന്നിവരെയും, അളവിൽ കൂടുതലായ മദ്യവുമായി ബാകുൽ കിളിങ് എന്ന ആസാം സ്വദേശിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ SAP, മുഹമ്മദ് ഹാരിസ് കെ, ഫെമിൻ ഇ.എച്ച്, നികേഷ് കെ.വി, സിവിൽ എക്സൈസ് ഓഫീസർ വിനീത് പി.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ. എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

