കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Kannadiparamba online news
Screenshot

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് പുലർച്ചെ 12.15ഓടെയാണ് സംഭവം. 80 അടി ആഴമുള്ള കിണറിലാണ് ദുരന്തം നടന്നത്. കൊട്ടാരക്കര ഫയർഫോഴ്‌സിന് ഫോൺ സന്ദേശം ലഭിച്ച ഉടൻ സംഘം സ്ഥലത്തെത്തി. അർച്ചനയുടെ മൂത്ത രണ്ട് മക്കളാണ് സംഭവം വിവരം അറിയിച്ചത്.

റോപ്പ് സംവിധാനങ്ങളോടെ ഫയർഫോഴ്‌സ് അംഗമായ സോണി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് വീണത്. അതോടൊപ്പം കിണറ്റിന്‍റെ അരികിൽ നിന്നിരുന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു.

നാട്ടുകാർ പറയുന്നതനുസരിച്ച് അർച്ചനയും ശിവകൃഷ്ണനും ഒരുമിച്ചാണ് താമസിച്ചിരുന്നത്, ഇരുവരും തമ്മിലുള്ള തർക്കമാണ് യുവതി കിണറ്റിലേക്ക് ചാടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഫയർഫോഴ്‌സ് അധികൃതർ കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണം എന്ന് അറിയിച്ചു.

മരണം സംഭവിച്ച അർച്ചനയ്ക്ക് മൂന്ന് മക്കളുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!