എമർജൻസി നമ്പറിൽ നിരന്തരം വിളിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ച യുവാവ് അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ : പോലീസ് എമർജൻസി നമ്പറിൽ നിരന്തരം വിളിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ച യുവാവിനെ കൺട്രോൾ റൂം പോലീസ് പിടികൂടി. ആലപ്പുഴ മുല്ലക്കൽ എ.എൻ പുരത്തെ സി. സന്തോഷ് കുമാറിനെ (40) യാണ് കണ്ണൂർടൗൺ പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രി 11.42 മണി മുതൽ പോലീസ് കൺട്രോൾ റൂമിൽ
നിരന്തരം ഫോൺ വിളി വന്നത്. ഹോട്ടൽ ബ്ലൂ നെയിലിന് സമീപത്താണ് പ്രതി തങ്ങിയത്. എമർജനി നമ്പറായ112 ൽ വിളിക്കുകയും കൃത്യമായ സ്ഥലം പറയാതെ വിവിധ സ്ഥലങ്ങളിൽ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്. കൺട്രോൾ റൂം എസ്.ഐ വി.കെ. അനിൽകുമാറിൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!