കണ്ണപുരം: കെട്ടിടത്തിൽ സൂക്ഷിച്ച കേബിളുകൾ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പോലീസ് മാനന്തവാടിയിൽ വെച്ച് പിടികൂടി. ചെറുകുന്ന്കെ. കണ്ണപുരത്തെ തായലേ പുരയിൽ മാറ്റാങ്കീൽവീട്ടിൽ ഷബീറിനെ (40)യാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ. രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ്, വിജീഷ് എന്നിവരടങ്ങിയ സംഘംവയനാട് മാനന്തവാടിയിൽ വെച്ച് പിടികൂടിയത്.ചെറുകുന്ന് കവിണിശേരി ഒതയമ്മാടം റോഡിലെ വി.വി.മുഹമ്മദിൻ്റെ പരാതിയിലാണ് കണ്ണപുരം പോലീസ് കേസെടുത്തിരുന്നത്.പരാതിക്കാരൻ്റെ ഉടമസ്ഥതയിൽ കണ്ണപുരം ഗ്രാമ പഞ്ചായത്തിനു സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ച 16,000 രൂപ വിലവരുന്ന കേബിളുകൾ ഇക്കഴിഞ്ഞ ജൂലായ്മാസം 19നും 28നുമിടയിലാണ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

