മയ്യിൽ:
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി ഒന്നാം വാർഡും ആഫിയ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 10 മുതൽ 2 മണി വരെ പഴശ്ശി എ എൽ പി സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
ആഫിയ ഹോസ്പിറ്റലിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. മുഹമ്മദ് സിറാജ്, ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. കാർത്തിക് എന്നിവർ സൗജന്യ പരിശോധന നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആഫിയ ഫാമിലി കാർഡും വിതരണം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

