കണ്ണാടിപ്പറമ്പ് :
കൊട്ടിഘോഷിച്ച് ആരംഭിച്ച പുല്ലൂപ്പി ടൂറിസം പദ്ധതിയിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും, ഫ്ലോട്ടിംഗ് റെസ്റ്ററന്റ് അടക്കമുള്ള സൗകര്യങ്ങൾ തുറന്ന് പ്രവർത്തനസജ്ജമാക്കി അന്ന് ടൂറിസം മന്ത്രി വാഗ്ദാനം ചെയ്ത വരുമാനം പഞ്ചായത്തിന് ലഭ്യമാക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആദ്യഘട്ട പദ്ധതി പാതിയിൽ നിർത്തി വൻ അഴിമതിയുടെ ലക്ഷ്യത്തോടെ രണ്ടാംഘട്ടം നടപ്പാക്കാൻ ശ്രമിക്കുന്നവർ പരിസ്ഥിതി പ്രവർത്തകരുടെ നെഞ്ചിൽ ചവിട്ടി മുന്നേറേണ്ടി വരുമെന്നു കോൺഗ്രസ്സ് മുന്നറിയിപ്പ് നൽകി.
ഹൈമാസ് ലൈറ്റിനായി കുഴി കുഴിച്ച് കോൺക്രീറ്റ് ഇട്ട ശേഷം സ്ഥലം മാറ്റിയതിലൂടെ നഷ്ടമായ നികുതി പണം എം.എൽ.എയുടെ ശമ്പളത്തിൽ നിന്നു പിടിച്ചെടുക്കണമെന്നും, അഴിമതിക്കാരുടെ കയ്യിലെ കളിപ്പാവയായ എം.എൽ.എ സ്വയം തെറ്റു തിരുത്തി അസംബ്ലിയുടെ വിശുദ്ധി നിലനിർത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

