“വികസനത്തെ തടയാനാവില്ല” — പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയെ കുറിച്ച് CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി പ്രതികരണം

Kannadiparamba online news
Screenshot

നാറാത്ത് പഞ്ചായത്ത്, കണ്ണാടിപ്പറമ്പ്, പുലൂപ്പി പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമായ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന്‍റെ ഒരുക്കം അന്തിമഘട്ടത്തിലേക്കാണ് നീങ്ങുന്നത്.

പദ്ധതിയുടെ ഭാഗമായി MLA കെ.വി. സുമേഷിന്റെ നിർദ്ദേശപ്രകാരം ഒരു ഹൈമാസ്റ്റ് ലൈറ്റ് പാസ്സാക്കിയിരുന്നു. ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും, കൂടുതൽ പ്രയോജനകരമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി തൽക്കാലം പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്.

പുല്ലൂപ്പിക്കടവിൽ ഗതാഗത തടസ്സം, ബസുകളുടെ മടക്കം വൈകൽ, വാക്കേറ്റങ്ങൾ, പണിമുടക്കുകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനായി റോഡ് വീതികൂട്ടൽ ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

“ലൈറ്റ് എവിടെ?” എന്ന പേരിൽ പ്രചാരണാഭാസം നടത്തുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ചെയ്യുന്നത് എന്നും,
“അഴിക്കോടിന്റെ വികസന നായകൻ ജനങ്ങൾക്ക് വേണ്ടി എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കും” എന്നും CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!