കണ്ണൂർ: തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിന് തീപിടിച്ച് നിരവധി കച്ചവട സ്ഥാപനങ്ങൾ കത്തിനശിച്ച സംഭവത്തിൽ, നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിന് ശക്തമായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി മാർ എന്നിവരുടെയും നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
തീപിടിത്തത്തെ തുടർന്ന് നിരവധി വ്യാപാരികളുടെയും ജീവനക്കാരുടെയും കുടുംബങ്ങൾ ഗുരുതര പ്രതിസന്ധിയിലായതിനാൽ, സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.
പേരാമ്പ്രയിലെ സി.കെ.ജി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎസ്എഫ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിലും, എം.പി ഷാഫി പറമ്പിൽ നേതൃത്വം നൽകിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസും സിപിഎം പ്രവർത്തകരും നടത്തിയ ആക്രമണത്തിലും യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എം.പി.യെ തിരിച്ചറിഞ്ഞിട്ടും പോലീസിന്റെ ആക്രമണം അപമാനകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ദളിത് ലീഗ് ജില്ലാ സംഗമം ഒക്ടോബർ 26-ന് കണ്ണൂരിൽ നടത്തുവാൻ യോഗം തീരുമാനിച്ചു.
ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ. കെ.എ. ലതീഫ്, വി.പി. വമ്പൻ, കെ.പി. താഹിർ, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദ് അലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, സി.കെ. മുഹമ്മദ് മാസ്റ്റർ, അഡ്വ. എം.പി. മുഹമ്മദ് അലി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, ബി.കെ. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
മണ്ഡലം നേതാക്കളായ പി.കെ. ഷാഹുൽ ഹമീദ്, ഇ.പി. ഷംസുദ്ദീൻ, ഒമ്പാൻ ഹംസ, സി.പി. റഷീദ്, ഓ.പി. ഇബ്രാഹിംകുട്ടി മാസ്റ്റർ, ഇഖ്ബാൽ കോയിപ്ര, ഫാറൂഖ് വട്ടപ്പൊയിൽ, ഷക്കീർ മൗവ്വഞ്ചേരി എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

