കെ .സുധാകരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇലക്ട്രോണിക് വിൽചെയർ വിതരണം ചെയ്തു

Kannadiparamba online news
Screenshot

.

കണ്ണൂർ: കെ .സുധാകരൻ എം.പി യുടെ 2024 -25 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയാറ് അംഗപരിമിതർക്ക് 28 ലക്ഷത്തി അറുപതിനായിരം രൂപയുടെ ഇലക്ട്രോണിക് വീൽ ചെയറുകൾ വിതരണം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് കെ.സുധാകരൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ
ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര, മുൻ മേയർ അഡ്വ: ടി.ഒ.മോഹനൻ , വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് എം. പി , കോർപ്പറേഷൻ കൗൺസിലർ അബ്ദുൽ റസാഖ് കെ. പി , ജില്ല സാമൂഹിക നീതി ഓഫീസർ ബിജു .പി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!