കണ്ണൂർ. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്വർണ്ണ കൊള്ളക്കെതിരെ മുദ്രാവാക്യം വിളിച്ച് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിജിൽ മോഹൻ, വി. രാഹുൽ, അർജ്ജുൻ ചാലാട്, ഫർസീൻ മജീദ്, അമൽ കുറ്റ്യാട്ടൂർ, അക്ഷയ് മാട്ടൂൽ, മഹിത മോഹൻ, ഷിബിൻ ഷിബു, റിയനാരായണൻ,എന്നീ ഒമ്പത് പേർക്കും മറ്റു കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കലക്ട്രേറ്റിലെ ജീവനക്കാരുടെയുംജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും പോലീസിനെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ചും ഉന്തുംതള്ളുമുണ്ടാക്കുകയും ചെയ്ത് പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

