മണൽലോറി പിടിയിൽ

Kannadiparamba online news

പഴയങ്ങാടി. അനധികൃത മണൽ കടത്തിനെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെ പോലീസ് സംഘത്തെ കണ്ട് അമിത വേഗതയിൽ ഓടിച്ചു പോയ മണൽലോറി റോഡരികിലെ വൈദ്യുതി തൂൺ ഇടിച്ച് തകർത്ത് നിന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ മാട്ടൂലിലാണ് സംഭവം. പട്രോളിംഗിനിടെഇൻസ്പെക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ എ.എസ്.ഐ. സാജൻ ഡ്രൈവർ ശരത് എന്നിവരടങ്ങിയ സംഘമാണ് മണൽലോറിയെ പിന്തുടർന്നത്. അമിത വേഗതയിൽ ഓടിച്ചു പോയ മണൽലോറി മാട്ടൂൽ സ്ട്രീറ്റ് നമ്പർ ഒന്നിൽ റോഡരികിലെ വൈദ്യുതി തൂൺ ഇടിച്ച് തകർത്താണ് നിന്നത്. പോലീസ് സംഘത്തിന് പിടി കൊടുക്കാതെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നമ്പർ പ്ലേറ്റ് മറച്ച നിലയിലുണ്ടായിരുന്ന മണൽലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!