ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ

Kannadiparamba online news
Screenshot

പയ്യന്നൂർ : ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കരിവെള്ളൂർ ചേടിക്കുന്നിലെ പുഞ്ചക്കര വില്ലയിൽടി.വി. പി. ഇർഫാദിനെ (22)യാണ്
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.
കരിവെള്ളൂർ ഓണക്കുന്ന് ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെ ചേടിക്കുന്ന് ഷാഫി തട്ടുകടക്ക് സമീപം വെച്ചാണ് രണ്ട് ഗ്രാം ഹൈബ്രിഡ് അടക്കം 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം
അറസ്റ്റ് ചെയ്തത്.
രാത്രികാലങ്ങളിൽ പ്രദേശത്ത് യുവാക്കൾ തമ്പടിക്കുന്നതായി എക്സൈസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ വിനോദ്. വി.കെ, ഗ്രേഡ് അസി: ഇൻസ്പെക്ടർ കമലാക്ഷൻ.ടി.വി, കണ്ണൂർ ഐ. ബി.ഗ്രേഡ് അസി: ഇൻസ്പെക്ടർ മനോജ്. വി , ഗ്രേഡ്പ്രിവൻ്റീവ് ഓഫീസർ സുരേഷ് ബാബു. എം.പി , വനിതാ സിവിൽ എക്സൈസ് ഓഫീസർജസ്ന പി ക്ലമൻ്റ് എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!